Latest NewsIndiaNewsBusiness

എണ്ണവില തടയാന്‍ മറ്റ് രാജ്യങ്ങളുമായി ഏകോപന നീക്കം: ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കും

എണ്ണവിപണിയെ സ്വാധീനിക്കാന്‍ യുഎസും മറ്റു രാജ്യങ്ങളും നടത്തുന്ന ഏകോപന നീക്കത്തിലാണ് ഇന്ത്യയും ഭാഗമാകുന്നത്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുമ്പോള്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്ര പ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവിപണിയെ സ്വാധീനിക്കാന്‍ യുഎസും മറ്റു രാജ്യങ്ങളും നടത്തുന്ന ഏകോപന നീക്കത്തിലാണ് ഇന്ത്യയും ഭാഗമാകുന്നത്.

Read Also : വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം, തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തെ തുടര്‍ന്ന് എണ്ണ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ബാരലിന് 79 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ഈ മാസം ആദ്യം വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് രാജ്യങ്ങളെ ഏകോപിപ്പിച്ച് നിര്‍ണായക തീരുമാനത്തിന് ആഹ്വാനം ചെയ്തത്.

യുഎസ് നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈന. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ്. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button