Latest NewsNewsIndia

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ‘ഹലാല്‍ മാംസം ‘ നിര്‍ബന്ധമാക്കി: ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകർ

ആര്‍ക്കെങ്കിലും മാംസം വേണമെങ്കില്‍ അത് ഹലാല്‍ രൂപത്തില്‍ മാത്രമായിരിക്കണം, കളിക്കാര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള മാംസം കഴിക്കാന്‍ കഴിയില്ല

ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള ബിസിസിഐ യുടെ കോളർ ബിഡിനെതിരെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ രൂക്ഷവിമർശനം. ടീം അംഗങ്ങൾക്ക് കര്‍ശനമായ പോഷകാഹാര വ്യവസ്ഥകള്‍ പാലിക്കുന്നതിനായി ഈ നിബന്ധനകൾ പാലിക്കാനാണ് ബിസിസിഐ ഉത്തരവിട്ടത്. പന്നിയിറച്ചിയും പോത്തിറച്ചിയും ഒരു തരത്തിലും കഴിക്കാന്‍ അനുവദിക്കില്ലെന്നതും കളിക്കാര്‍ക്ക് ഹലാല്‍ മാംസം മാത്രമേ കഴിക്കാന്‍ അനുവാദമുള്ളൂ എന്നതും ചില ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഡയറ്ററി പ്ലാന്‍ അനുസരിച്ച്‌ കളിക്കാര്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ പന്നിയിറച്ചിയും ബീഫും ഏതെങ്കിലും രൂപത്തിലും വൈവിധ്യത്തിലും കഴിക്കാന്‍ അനുവാദമില്ല. ആര്‍ക്കെങ്കിലും മാംസം വേണമെങ്കില്‍ അത് ഹലാല്‍ രൂപത്തില്‍ മാത്രമായിരിക്കണം, കളിക്കാര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള മാംസം കഴിക്കാന്‍ കഴിയില്ല’. ബിസിസിഐ ഉത്തരവിൽ പറയുന്നു. വരാനിരിക്കുന്ന ഐസിസി ഇവന്റുകളിലും പ്രധാന സീരീസുകളിലും കളിക്കാരെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനാണ് ഇതെന്ന് ബിസിസിഐ അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം കളിക്കാരും ഹിന്ദുക്കളാണെന്നും അവരെ ‘ഹലാല്‍’ മാംസം കഴിക്കുന്നതിനായി എങ്ങനെയാണ് ബിസിസിഐയോ ഇന്ത്യന്‍ ടീം മാനേജ്മെന്റോ പ്രേരിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ആരാധകർ ചോദിക്കുന്നു. പുതിയ ഡയറ്റ് പ്ലാന്‍ റദ്ദാക്കി ഏത് തരത്തിലുള്ള മാംസം കഴിക്കണമെന്ന് കളിക്കാര്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അവസരം നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button