NattuvarthaKeralaNews

ശബരിമലയിൽ വരുമാനം ആറ് കോടി കടന്നു: വിവാദങ്ങളെ മറികടന്ന് വിശ്വാസം ജയിച്ചെന്ന് വിലയിരുത്തൽ

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറുകോടിയിലേക്ക് ഉയർന്നെന്ന് റിപ്പോർട്ട്. വിവാദങ്ങളെ മറികടന്നു കൊണ്ട് വിശ്വാസം ജയിച്ചതിന്റെ സൂചനയാണിതെന്നാണ് കണ്ടെത്തൽ. ശർക്കര വിവാദം അരവണയുടെയും അപ്പത്തിൻ്റെയും വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read:സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്: അഭിമുഖം 25, 26 തീയതികളിൽ

കഴിഞ്ഞ മണ്ഡലകാലത്ത് കോവിഡ് പടർന്നു പിടിച്ചതോടെ വലിയ നഷ്ടമാണ് ശബരിമലയിൽ ഉണ്ടായത്. എന്നാൽ ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലമുണ്ടായിരിക്കുന്നതെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. മുൻകാലത്തെ സാധാരണ തീർത്ഥാടന കാലത്തിനൊപ്പം വരുമാനം എത്തിയില്ലെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറിയ ആശ്വാസത്തിലാണ് ദേവസ്വം ബോർ‍ഡ്.

ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർ‍ശനം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി, അതോടൊപ്പം തന്നെ വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപ വരവും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button