AsiaLatest NewsNewsInternational

വാഗ്ദാനം ലംഘിച്ച് താലിബാൻ: സ്ത്രീകൾ അഭിനയിക്കുന്ന ടിവി പരിപാടികൾ നിർത്തലാക്കാൻ ഉത്തരവ്

കാബൂൾ: വീണ്ടും സ്ത്രീവിരുദ്ധ നിലപാടുമായി താലിബാൻ. സ്ത്രീകൾ പങ്കെടുക്കുന്ന ടിവി ഷോകളും സീരിയലുകളും കലാപരിപാടികളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് താലിബാൻ തടഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മതമാർഗ്ഗനിർദേശങ്ങളിലാണ് താലിബാൻ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ വാർത്തകൾ വായിക്കുമ്പോഴും റിപ്പോർട്ടുകൾ നൽകുമ്പോഴും വനിതാ മാധ്യമപ്രവർത്തകർ ഹിജാബ് ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രവാചകൻ മുഹമ്മദിനെയോ മറ്റ് വിശുദ്ധ നേതാക്കളെയോ കാണിക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്നും താലിബാൻ ഉത്തരവിൽ പറയുന്നു. അനിസ്ലാമികമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്നും താലിബാൻ ആവശ്യപ്പെടുന്നു.

സർവകലാശാലകളിൽ സ്ത്രീകൾ എന്ത് ധരിക്കണമെന്ന് താലിബാൻ നേരത്തേ ഉത്തരവിട്ടിരുന്നു. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് വാഗ്ദാനം നൽകിയപ്പോൾ തന്നെ നിരവധി അഫ്ഗാൻ മാധ്യമപ്രവർത്തകരെ താലിബാൻ മർദ്ദിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും വാർത്തകളും പുറത്ത് വന്നിരുന്നു. അഫ്ഗാനിസ്ഥാനിൽ മിതവാദ ഭരണം കാഴ്ചവെക്കുമെന്ന വാഗ്ദാനം പൊള്ളയാണെന്ന് നിരന്തരം തെളിയിക്കുകയാണ് ഇത്തരം നീക്കങ്ങളിലൂടെ താലിബാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button