ErnakulamKeralaNattuvarthaLatest NewsNews

ചാ​യ കുടിക്കാനെന്ന വ്യാ​ജേന കടയിലെത്തി പട്ടാപകൽ പണം കവർന്നു

മേ​ക്ക​ട​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ രാ​മ​കൃ​ഷ്ണ​യി​ലാ​ണ് മോഷണം നടന്നത്

മൂ​വാ​റ്റു​പു​ഴ: ചാ​യ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ചാ​യ​ക്ക​ട​യി​ൽ​ നി​ന്ന്​ പ​ണം മോഷ്ടിച്ചു. തിങ്കളാഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെയാണ് സംഭവം. മേ​ക്ക​ട​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ രാ​മ​കൃ​ഷ്ണ​യി​ലാ​ണ് മോഷണം നടന്നത്.

കെ.​എ​ൽ-32 ഡി. 8592 ​ന​മ്പ​ർ ഓട്ടോയി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ചാ​യ ചോ​ദി​ച്ച് ക​ട​യി​ൽ ക​യ​റി​യ​ശേ​ഷം ക്യാ​ഷ് സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി​യി​ൽ​ നി​ന്ന്​ ബാ​ഗെ​ടു​ത്ത് ക​ട​ന്നു​ ക​ളയുകയായിരുന്നു. സം​ഭ​വം ക​ണ്ട ക​ട ഉ​ട​മ​യു​ടെ ഭാ​ര്യ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മിച്ചെ​ങ്കി​ലും ഇ​വ​രെ അ​ടി​ച്ചു​വീ​ഴ്ത്തി സം​ഘം ഓ​​ട്ടോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ബ​ഹ​ളം ​കേ​ട്ട് എ​ത്തി​യ ക​ട​യു​ട​മ ശെ​ൽ​വ​ൻ ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മിച്ചെങ്കി​ലും ഇ​യാ​ളെയും ച​വി​ട്ടി​വീ​ഴ്ത്തി സം​ഘം ക​ട​ന്നു​ക​ളയുകയായിരുന്നു.

Read Also : കൊടും വി​ഷ​മുള്ള കടുവ ചിലന്തിയെ ക​ണ്ടെ​ത്തി

ബാ​ഗി​ൽ 7500 രൂ​പ​യും കു​റെ ചി​ല്ല​റ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെന്ന് കടയുടമ പറഞ്ഞു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂ​വാ​റ്റു​പു​ഴ പൊ​ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button