Latest NewsNews

കോവിഡിന് പിന്നാലെ രാജ്യത്ത് പുതിയ തരം ഫംഗസ്‍ബാധ സ്ഥിരീകരിച്ചു: രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതരം ഫംഗസ്ബാധ സ്ഥിരീകരിച്ചു. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ മരിച്ചു.ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും.

2005-ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also  :  തീര്‍ത്ഥാടന പാക്കേജ്, അയോദ്ധ്യയിലേക്കുള്ള രാമായണ എക്സ്പ്രസില്‍ വന്‍ തിരക്ക്

50-കാരനും 40-കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇരുവര്‍ക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു ഇരുവർക്കും ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button