KeralaLatest NewsNews

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവം, ആലുവ സി ഐ സുധീറിനെതിരെ നടപടിയെടുക്കാത്തതില്‍ കോണ്‍ഗ്രസിന്റെ വലിയ പ്രതിഷേധം

കൊച്ചി: എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സി ഐ സുധീറിനെതിരെ ഉടന്‍ നടപടിക്ക് സാദ്ധ്യത. ഡി ഐ ജി നീരജ് കുമാര്‍ ഗുപ്ത എസ് പിയുടെ ഓഫീസിലെത്തിയത് ഇതുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സി ഐ സുധീറിനോട് നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു.

Read Also : കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഓൺലൈൻ സൈബർ പോരാളികളെ പരിഹസിച്ച് വൈറൽ ഗാനം: നിരോധിച്ച് ചൈന

ആത്മഹത്യാ കുറിപ്പില്‍ മോഫിയ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെയും സി ഐ സുധീറിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കേസ് എടുത്തുവെങ്കിലും സി ഐക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

സി ഐ സുധീറിനെ സ്റ്റേഷന്‍ ഡ്യൂട്ടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യേഗസ്ഥന്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്രെ നേതൃത്വത്തില്‍ ആലുവ സി ഐ ഓഫീസിന് മുന്നില്‍ കനത്ത പ്രതിഷേധമാണ് നടന്നത്.

അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തെ തുടര്‍ന്ന് ബെന്നി ബെഹനാന്‍ എംപിയും സ്ഥലത്തെത്തി.

ഇതിനിടെ സി ഐ ഓഫീസിലേക്കെത്തിയ ഡി ഐ ജിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഊരിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുറ്റത്തും ഗേറ്റിന് വെളിയിലുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സമരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button