ThiruvananthapuramKeralaLatest NewsNews

കാലാവധി നീട്ടി: ഡിജിപി അനില്‍കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി 2023 വരെ തുടരാം

ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ന്യൂഡല്‍ഹി സ്വദേശിയായ അനില്‍കാന്ത്

തിരുവനന്തപുരം: ഡിജിപി അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടി. അനില്‍കാന്തിന് 2023 ജൂണ്‍ മുപ്പത് വരെ സംസ്ഥാന പൊലീസ് മേധാവിയായി തുടരാം. മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ വിരമിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ മുപ്പതിനാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്.

Read Also : വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എഡിജിപി സ്ഥാനത്ത് നിന്ന് പൊലീസ് മേധാവിയായി എത്തുമ്പോള്‍ അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വീസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടുവര്‍ഷം കൂടി അധികമായി കിട്ടിരിക്കുകയാണ്. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ന്യൂഡല്‍ഹി സ്വദേശിയായ അനില്‍കാന്ത്.

മുന്‍ ഡിജിപിയെ പോലെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്ത് പൊലീസ് മേധാവിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button