Latest NewsIndiaNews

അയല്‍വാസിയുടെ വീട്ടില്‍ ഡിജെ പാര്‍ട്ടി: ശബ്ദം കേ‌ട്ട് കോഴികള്‍ ചത്തെന്ന് പരാതി

ഫാമുടമ രഞ്ജിത്ത് 22 കാരനായ എന്‍ജിനീയറിം​ഗ് ബിരുദ ധാരിയാണ്. ജോലിയൊന്നും ലഭിക്കാതായതോടെ ബാങ്കില്‍ നിന്നും 2 ലക്ഷം രൂപ ലോണെടുത്താണ് കോഴി ഫാം തു‌ടങ്ങിയത്.

ഒഡീഷ: അയല്‍ക്കാരനെതിരെ വേറിട്ട പരാതിയുമായി ഫാം ഉടമ രംഗത്ത്. അയല്‍വാസിയുടെ വീട്ടിലെ വിവാഹ പാര്‍ട്ടിക്ക് ഉച്ചത്തില്‍ പാട്ട് വെച്ചതു മൂലം ശബ്ദം കേട്ട് തന്റെ ഫാമിലെ കോഴികള്‍ ചത്തെന്ന പരാതിയുമായാണ് കോഴി ഫാം ഉടമ രഞ്ജിത്ത് പരിദ എന്നയാള്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ അയല്‍ക്കാരന്‍ രാമചന്ദ്രനെതിരെയാണ് പരാതി. ഒഡീഷയിലെ ബലസൊര്‍ ന​ഗരത്തിലാണ് സംഭവം. തന്റെ ഫാമിലെ 63 കോഴികള്‍ അയല്‍വാസിയുടെ വീട്ടില്‍ വച്ച പാട്ടിന്റെ ശബ്ദം കാരണം ചത്തു എന്നാണു പരാതിയില്‍ പറയുന്നത്. രാമചന്ദ്രന്റെ വീ‌ട്ടില്‍ നടന്ന വിവാഹാഘോഷത്തിന് ഡിജെ പാര്‍ട്ടി നടത്തിയിരുന്നു.

Read Also: ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്‍: ബെന്യാമിന്‍

ഉച്ചത്തിലുള്ള പാട്ടുകള്‍ കേട്ട് തന്റെ കോഴികള്‍ ഹൃദയാഘാതം വന്ന് ചത്തു പോയെന്നാണ് താന്‍ സംശയിക്കുന്നതെന്ന് രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ടായിരിക്കാം കോഴികള്‍ ചത്തതെന്ന് വെറ്റിനറി ഡോക്ടറും പറഞ്ഞതായി ഇദ്ദേഹം പരാതിയില്‍ ചൂണ്ടികാട്ടുന്നു. ഫാമുടമ രഞ്ജിത്ത് 22 കാരനായ എന്‍ജിനീയറിം​ഗ് ബിരുദ ധാരിയാണ്. ജോലിയൊന്നും ലഭിക്കാതായതോടെ ബാങ്കില്‍ നിന്നും 2 ലക്ഷം രൂപ ലോണെടുത്താണ് കോഴി ഫാം തു‌ടങ്ങിയത്. കോഴികള്‍ ചത്തതിന് അയല്‍ക്കാരനോട് നഷ്‌ടപരിഹാരം ചോദിച്ച്‌ ലഭിക്കാഞ്ഞതോ‌ടെയാണ് പരാതിയുമായി പെലാസിനെ സമീപിച്ചത്. പരാതി ലഭിച്ചിരുന്നെന്നും ഇരുവിഭാ​ഗവും തമ്മില്‍ സ്റ്റേഷനില്‍ വെച്ച്‌ പ്രശ്നം പരിഹരിച്ചെന്ന് നില​ഗിരി പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button