PathanamthittaLatest NewsKeralaNattuvarthaNews

പ്രണയം നടിച്ച് പീഡനം : പോക്സോ കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം വിമാനത്താവളത്തില്‍ അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ച കേസിൽ കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്

അടൂർ: പോക്സോ കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ. 17കാരിയെ പീഡിപ്പിച്ച കേസിൽ കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരം 2015-ല്‍ രജിസ്​റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായത്. അടൂർ പൊലീസ് ആണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Read Also : യുവാവിനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സിൽ ഭാ​ര്യാ​സ​ഹോ​ദ​ര​നടക്കമുള്ള പ്രതികൾ റിമാൻഡിൽ

ഇയാൾ കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്നതോടെ 2016 ഒക്ടോബറില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞ്​ പൊലീസിന് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button