KeralaLatest NewsNews

ശബരിമലയിലെ പതിനെട്ട് പടികള്‍ക്ക് പിന്നിലെ വിശ്വാസവും സങ്കല്‍പ്പവും

ശബരിമലയിലെ സന്നിധാനത്ത് എത്താനുള്ള പതിനെട്ട് പടികള്‍ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹത്തിന് തുല്യമായ വിശ്വാസമാണ് ഭക്തര്‍ക്ക് പതിനെട്ടാം പടികളിലും ഉള്ളത്. പതിനെട്ട് പടികള്‍ ചവുട്ടി കയറുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നിരാമയനും നിത്യനുമായ ഈശ്വരന്റെ അതിസൂക്ഷ്മവും രഹസ്യമയവുമായ സാന്നിദ്ധ്യം അറിയുക എന്നതാണ്. ആത്മീയ തലത്തില്‍ ഈ പതിനെട്ട് പടികള്‍ പ്രതീകാത്മകമാണ്.

ഒന്നാം പടി: ആദ്ധ്യാത്മികതയിലേക്കുള്ള ആദ്യത്തെ ചുവടാണ്. ഇതിന് അഞ്ച് ഭാഗങ്ങളുണ്ട്. ചിത് എന്ന് ഇതിനെ വിശേഷിപ്പിക്കാം.

രണ്ടാം പടി: രണ്ടാം പടി പ്രതിനിധാനം ചെയ്യുന്നത് പരമാത്മാവിനെയും ഭക്തന്റെ ബോധ സ്വരൂപത്തെയുമാണ്.

മൂന്നാം പടി: ബോധം ഉണ്ടാക്കുന്നതാണ് മൂന്നാമത്തെ പടി. ഇത് ദൃഷ്ടി സങ്കല്‍പ്പം, വാക്യം, കര്‍മ്മം, ആജീവം, സ്മൃതി എന്നീ ബുദ്ധിതത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാലാം പടി: ഇത് വേണ്ടത് അറിയാനുള്ള ജ്ഞാനത്തെ സൂചിപ്പിക്കുന്നു.

അഞ്ചാം പടി: അഞ്ചാം പടി പൂര്‍ണ്ണതയില്‍ എത്താത്ത മനസ്സിനെയാണ് സൂചിപ്പിക്കുന്നത്.

ആറാം പടി: പൂര്‍വ്വ ജന്മ സുകൃതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണിത്.

ഏഴാം പടി: ഇച്ഛാശക്തിയെ കാണിക്കുന്നതാണ് ഏഴാം പടി. ഇച്ഛാശക്തി ഇല്ലെങ്കില്‍ ഈശ്വര സായൂജ്യമില്ല.

എട്ടാം പടി: അനേക യാഗങ്ങളുടെ പുണ്യമാണ് എട്ടാം പടി കയറുമ്പോള്‍ ലഭിക്കുക.

ഒമ്പതാം പടി: പരംജ്യോതിയെ കുറിക്കുന്നതാണ് ഒമ്പതാം പടി.

പത്താം പടി: ധ്യാനമയമാണിത്. ശുദ്ധ ബ്രഹ്മത്തെയും ധ്യാനത്തെയും ഈ പടി സൂചിപ്പിക്കുന്നു.

പതിനൊന്നാം പടി: ഭഗവാന്റെയും ഭക്തന്റെയും കൂടിച്ചേര്‍ച്ച അല്ലെങ്കില്‍ യോഗമാണ് പതിനൊന്നാം പടി.

പന്ത്രണ്ടാം പടി: സമാധിയുടെ അവസ്ഥയെയാണ് കുറിക്കുന്നത്. ഈശ്വരചൈതന്യമാണിത്.

പതിമൂന്നാം പടി: ആത്മാവിന്റെ പ്രതിഫലനമാണ് പതിമൂന്നാം പടി പ്രതിനിധാനം ചെയ്യുന്നത്.

പതിനാലാം പടി: സനല്‍കുമാര ബ്രഹ്മം എന്നു പേരുള്ള ഈ പടി പരബ്രഹ്മത്തെ കുറിക്കുന്നു.

പതിനഞ്ചാം പടി: നാദമയമായ ബ്രഹ്മത്തെയാണ് പതിനഞ്ചാം പടി പ്രതിനിധീകരിക്കുന്നത്. മനസ്സിന്റെ ഉത്സാഹമാണ് ഫലം.

പതിനാറാം പടി: ജ്യോതി സ്വരൂപമാണ് ഈശ്വരത്വത്തെ പതിനാറാം പടി സൂചിപ്പിക്കുന്നു.

പതിനേഴാം പടി: സത്വഗുണ പ്രദാനമായ ഈ പടി മനോവൃത്തികളുടെ പ്രതിഫലനമാണ്.

പതിനെട്ടാം പടി: പരിപൂര്‍ണ്ണ തപസ്സ് എന്നതാണ് പതിനെട്ടാം പടിയുടെ അര്‍ത്ഥം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button