KollamKeralaLatest NewsNewsCrime

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു, മകളുടെ മുന്നിൽവെച്ച് അപമാനിച്ചു: യുവാവ് അറസ്റ്റിൽ

കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കൊല്ലം കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫിയുടെ സുഹൃത്ത് യുവതിക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. പലിശ വാങ്ങാനായി എത്തിയ മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അമ്മയും മകളും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

പലിശ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളെയും ഇയാളും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചു. തുടർന്ന് കുട്ടിയുടെ മുന്നില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മുഹമ്മദ് റാഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button