Latest NewsNewsIndia

രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി സൗജന്യം: കിടിലൻ ഓഫറുമായി ഹോട്ടൽ

കാഞ്ചീപുരം: രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി സൗജന്യം. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ആമ്പൂർ ബിരിയാണി കടയാണ് കിടിലൻ ഓഫറുമായി എത്തിയത്. ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ഒരു ചിക്കൻ ബിരിയാണി നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്പൂർ ബിരിയാണി കട ഓഫർ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ കച്ചവടം. ഇതേതുടർന്ന് രാവിലെ മുതൽ കടയ്ക്കു മുൻപിൽ ആളുകളുടെ നീണ്ടനിരയായിരുന്നു. രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് അധികവും. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. എന്നാൽ തമിഴ്നാട്ടിൽ കിലോയ്ക്കു 140 രൂപവരെയാണ് തക്കാളിയുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button