News

പോലീസുകാരിലും ക്രിമിനൽ കേസ് പ്രതികൾ

744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് സർക്കാർ. വകുപ്പ്തല റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ വ്യക്തമാക്കുന്നു. ക്രിമിനൽ കേസ് പ്രതികളായ 18 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.

Also Read : വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേസ് : യുവാവ് അറസ്റ്റിൽ

മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 744 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും രേഖകൾ പറയുന്നു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ വടകര എം.എൽ.എ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിട്ടുവീഴ്ചകൾ ഇല്ലാതെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button