Latest NewsNewsIndia

കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് കരുതണ്ട,എത്രയും വേഗം 370, 35എ വകുപ്പുകൾ പുനഃസ്ഥാപിക്കണം: മെഹബൂബ മുഫ്തി

ജമ്മു കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും വേഗം വകുപ്പുകളെല്ലാം പുനഃസ്ഥാപിക്കുന്നതാണ് നല്ലത്

ശ്രീനഗർ : ജമ്മു കശ്മീരിൽ എത്രയും വേഗം 370, 35എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന്
പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് ആരും കരുതേണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു. രാജ്യത്ത് കേന്ദ്രസർക്കാർ ചെയ്യുന്നതെല്ലാം ശരിയാണെന്ന ധാരണ തെറ്റാണെന്നും കാർഷിക ബില്ല് മൂലം കർഷകർ അനുഭവിച്ച ദുരന്തം ഒരു പാഠമാണെന്നും മെഹബൂബ പറഞ്ഞു. റംബാനിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെഹബൂബ.

‘ഞങ്ങൾ മഹാത്മാ ഗാന്ധിയുടെ ഇന്ത്യയുമൊത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് 370, 35 എ വകുപ്പുകളും ജമ്മു കശ്മീരിന്റെ പ്രത്യേക പതാകയും. അത് നേടുക തന്നെ ചെയ്യും. ജമ്മു കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും വേഗം വകുപ്പുകളെല്ലാം പുനഃസ്ഥാപിക്കുന്നതാണ് നല്ലത്. നിങ്ങൾക്കൊരിക്കലും കയ്യൂക്ക് കൊണ്ട് ജമ്മു കശ്മീരിനെ അടക്കിഭരിക്കാനാകില്ല’- മെഹബൂബ മുഫ്തി പറഞ്ഞു.

Reda Also  :  ശബരിമല തീര്‍ത്ഥാടനം: നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണം, ഇളവ് തേടി ദേവസ്വം ബോര്‍ഡ്

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിന് ശേഷമാണ് ബി.ജെ.പി 370-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി റദ്ദാക്കിയത്. 70 മാസം കൊണ്ട് ഞങ്ങളത് തിരികെ പിടിക്കും. അതിന് സ്വന്തം ജീവൻ നൽകാനും തയ്യാറാണെന്നും മെഹബൂബ മുഫ്തി വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button