KeralaLatest NewsNews

എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത് പിണറായി സര്‍ക്കാരിന്റെ സഹായത്തോടെ: എംടി രമേശ്

തൃശ്ശൂർ : കേരളം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലും തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമാണ് എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ ആ വിവരം മറച്ച് വെയ്ക്കുകയും സര്‍ക്കാര്‍ അതിന് കൂട്ട് നിൽക്കുകയുമാണ് ചെയ്യുന്നതെന്ന് എംടി രമേശ് ആരോപിച്ചു.

Read Also  :  സുപ്രീം കോടതി പരംബീർസിംഗിനെ സംരക്ഷിക്കുന്നു, സിദ്ദിഖ് കാപ്പൻ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലും: വിമർശനവുമായി ഷമ മുഹമ്മദ്

കേരളത്തില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്. ഓരോ കൊലപാതകത്തിന് പിന്നിലേയും മുസ്ലിം തീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസിന് കൃത്യമായി അറിയാം. ആവിശ്യമായ തെളിവുകള്‍ കിട്ടിയാലും അവരുടെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സാധിക്കുന്നില്ല.അവര്‍ക്ക് പുറത്തുനിന്ന് കിട്ടുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിക്കുന്നില്ല. അത് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ ഭരണകൂടം നിര്‍ബന്ധിക്കുന്നില്ല. അത് കൊണ്ടാണ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത് എന്ന് ഞങ്ങള്‍ പറയുന്നതെന്നും എംടി രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button