Latest NewsNewsIndia

സുപ്രീം കോടതി പരംബീർസിംഗിനെ സംരക്ഷിക്കുന്നു, സിദ്ദിഖ് കാപ്പൻ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലും: വിമർശനവുമായി ഷമ മുഹമ്മദ്

ന്യൂഡൽഹി: മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. കവർച്ചക്കേസിൽ സുപ്രീം കോടതി പരംബീർസിംഗിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പറഞ്ഞ ഷമ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സിദ്ധിഖ് കാപ്പനെ കുറിച്ചും സൂചിപ്പിച്ചു.

‘ഗുരുതരമായ കുറ്റങ്ങൾ ചുമത്തി നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെയാണ് സംരക്ഷണം ലഭിക്കുന്നത്, എന്നാൽ സിദ്ദിഖ് കാപ്പനെപ്പോലെ തന്റെ ജോലി മാത്രം ചെയ്തിരുന്ന ഒരു പത്രപ്രവർത്തകൻ ഒരു വർഷത്തിലേറെയായി ജാമ്യമില്ലാതെ ജയിലിൽ കിടക്കുന്നു. സുപ്രീം കോടതി പരംബീർസിംഗിന് കവർച്ചക്കേസിൽ അറസ്റ്റിൽ നിന്നും സംരക്ഷണം നൽകുന്നു’, ഷമ മുഹമ്മദ് ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ ഒരു സാമ്യതയുണ്ട്: അഡ്വ. ഹരീഷ് വാസുദേവൻ

അതേസമയം, അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് വെളിപ്പെടുത്തി പരംബീർ സിംഗ് രംഗത്ത് വന്നു. താൻ ഒളിവിൽ പോയിട്ടില്ലെന്നും ചണ്ഡീഗഡിലുണ്ടെന്നും പരംബീർ സിംഗ് പറഞ്ഞു. റഷ്യയിലേക്ക് കടന്നെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പരംബീർ സിംഗിന്റെ പ്രതികരണം. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ ആരോപണ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരംബീർ സിംഗ് ഒളിവിൽപ്പോയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

ദേശ്മുഖിനെതിരായ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ടു വന്നത് പരംബീർ സിംഗ് ആണ്. അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌കുക്കൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ, പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതോടെയാണ് ദേശ്മുഖ് രാജിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button