KeralaLatest NewsNews

അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

മുപ്പത്തഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ പങ്കുവെച്ചത്

തിരുവനന്തപുരം : അടിവസ്ത്രം ധരിക്കുന്ന വീഡിയോ വനിത ജീവനക്കാർ ഉൾപ്പെടുന്ന വാട്സ് ആപ്പ്​ ഗ്രൂപ്പിൽ പങ്കുവെച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന സാബു എമ്മിനെതിരെയാണ് നടപടി. മുപ്പത്തഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. ഡ്രൈവറുടെ പ്രവര്‍ത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ആറ്റിങ്ങല്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്ന സാബു താത്കാലികമായാണ് തിരുവനന്തപുരത്തെത്തിയത്.

Read Also  :  കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവും: അരുൺ കുമാർ

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ വാട്സ് ആപ്പ്​ ഗ്രൂപ്പ് അംഗങ്ങൾ പൊലീസില്‍  പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്​ഥാനത്തിലാണ്​ സാബുവിനെതിരെ നടപടിയെടുത്തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button