ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പെട്ടു: ഡ്രൈവറുടെ നില ഗുരുതരം

ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് തമിഴ്‌നാട്ടില്‍ കൃഷ്ണഗിരിക്ക് സമീപം അപകടത്തില്‍പെട്ടു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരം.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൃഷ്ണഗിരിയില്‍ എത്തുന്നതിന് 20 കിലോമീറ്റര്‍ മുമ്പായിരുന്നു അപകടം. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

Read Also : മക്കള്‍ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍: കഴുത്തില്‍ ചരടുകൊണ്ട് കുരുക്ക്, അമ്മ ഗുരുതരാവസ്ഥയില്‍

ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button