ThiruvananthapuramKeralaLatest NewsNews

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ വനിതകളുടെ രാത്രി നടത്തം ഇന്ന്

'പെണ്‍മയ്‌ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും.

Read Also : മോഫിയയുടെ ആത്മഹത്യ: ആക്രമണങ്ങള്‍ക്ക് പൊലീസ് പ്രോത്സാഹനം നല്‍കുന്നു, സിഐയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

‘പെണ്‍മയ്‌ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

ജില്ലകളില്‍ നടക്കുന്ന രാത്രി നടത്തത്തില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഉള്‍പ്പടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button