Latest NewsNewsIndia

‘മകളുടെ വിവാഹമാണ്, ബിജെപിക്കാരും ആർ.എസ്.എസുകാരും പങ്കെടുക്കരുത്’: ക്ഷണക്കത്തുമായി കർഷക നേതാവ്

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വ്യത്യസ്തമായ ക്ഷണക്കത്ത് മകളുടെ വിവാഹത്തിന് തയ്യാറാക്കിയത്

ചണ്ഡീഗഡ്: ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും ജെ.ജ.പിക്കാരും തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വ്യത്യസ്തമായ ക്ഷണക്കത്ത് മകളുടെ വിവാഹത്തിന് തയ്യാറാക്കിയത്.

Also Read : ഇറാനില്‍ സൈനിക നടപടി ഉടനുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

ധങ്കാറിന്റെ കുടുംബം വിവാഹ ക്ഷണക്കത്തിന്റെ കാര്യം സ്ഥിരീകരിച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു . കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന ഉറപ്പ് മാത്രം പോരാ അത് പ്രധാനമന്ത്രി നടപ്പാക്കണമെന്നും അതിന് വേണ്ടിയാണ്‌ ഇത്തരത്തിൽ കത്തുകൾ അച്ചടിച്ചതെന്നും ധങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button