Latest NewsNewsInternationalGulfOman

മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീർച്ചാലുകളിൽ നീന്താനിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീർച്ചാലുകളിലും, ജലാശയങ്ങളിലും നീന്താനിറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: ഹാര്‍ഡ് ഡിസ്‌ക് കാണാമറയത്ത് തന്നെ, നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി മോഡലുകളുടെ മരണം

അൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിൽ ഒരു നീർച്ചാലിലെ കുളത്തിൽ ഒരു ഒമാൻ പൗരനും, മകളും മുങ്ങിമരിക്കാനിടയായ സാഹചര്യത്തിലാണ് ഡിഫെൻസ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. മഴയ്ക്ക് ശേഷം രൂപപ്പെടുന്ന ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നാണ് ഡിഫെൻസ് അതോറിറ്റി ഒമാനിലെ പൗരന്മാരോടും, പ്രവാസികളോടും നിർദ്ദേശിച്ചിട്ടുണ്ട്.

ടൂറിസം മേഖലകളിലും, ബീച്ചുകളിലുമെത്തുന്ന സന്ദർശകർ തങ്ങളുടെ ഒപ്പമുള്ള കുട്ടികൾ നീന്താനിറങ്ങുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. അണക്കെട്ടുകൾ, കുളങ്ങൾ, ബീച്ച്, വാദി, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു. അടിയന്തിര ഘട്ടങ്ങളിൽ 9999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ പറഞ്ഞു.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,606 വാക്‌സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button