Latest NewsNewsIndia

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കി അത്യാധുനിക റഫാല്‍ വിമാനങ്ങള്‍

60 കിലോമീറ്റര്‍ ദൂരത്തുവെച്ചുതന്നെ ശത്രുപാളയങ്ങളെ അഗ്നിഗോളമാക്കി മാറ്റും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്ന് ഫ്രാന്‍സില്‍ നിന്ന് അത്യാധുനിക റഫാല്‍ വിമാനങ്ങള്‍ എത്തുന്നു. ആറ് റഫേലുകളാണ് ഇന്ത്യയിലെത്തുന്നത് . നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത മിസൈലുകളും റഡാര്‍ ജാമറുകളും ഘടിപ്പിച്ചശേഷമാണ് അത്യാധുനിക വിമാനങ്ങള്‍ എത്തുക. ജനുവരി ആദ്യവാരത്തോടെ എല്ലാവിമാനങ്ങളും എത്തുമെന്ന് വ്യോമസേന സ്ഥിരീകരിച്ചു.

Read Also : ‘സ്‌റ്റേഷനില്‍ തിരക്കുണ്ടായിരുന്നു, ശ്രദ്ധിക്കാന്‍ പറ്റിയില്ല’: സിഐയുടെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്

വിവിധ പരീക്ഷണങ്ങളാണ് ഫ്രഞ്ച് വ്യോതാവളത്തില്‍ ആറു വിമാനങ്ങളും നടത്തി ക്കൊണ്ടിരിക്കുന്നത്. കരാര്‍ പ്രകാരം 36 വിമാനങ്ങളില്‍ 30 എണ്ണവും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഹിമാലയന്‍ അതിര്‍ത്തിയിലെ കാലാവസ്ഥയും ഉയരവും കീഴടക്കാന്‍ പാകത്തിനുള്ള ഇന്ത്യന്‍ നിര്‍മ്മിത സംവിധാനങ്ങളാണ് ദെസോ ഏവിയേഷന്‍ റാഫേലുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പത്തിലേറെ വൈമാനികരാണ് ഫ്രാന്‍സില്‍ റഫേലുകളില്‍ പരീക്ഷണ പറക്കല്‍ നടത്തുന്നത്.

ഇന്ത്യയില്‍ നിലവിലുള്ള 30 റഫേലുകളും ഘട്ടം ഘട്ടമായി ഇന്ത്യന്‍ സാങ്കേതിക വിദ്യകളിലേയ്ക്കും മിസൈലുകള്‍ ഉപയോഗിക്കുന്ന തരത്തിലേക്കും മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. അംബാല, ഹഷിമാര വ്യോമതാവളങ്ങളിലാണ് നിലവില്‍ റാഫേലുകളുള്ളത്.

റഫേലുകളില്‍ നിലവില്‍ ഘടിപ്പിച്ചിരിക്കുന്ന മെറ്റിയോര്‍ മിസൈലുകള്‍ വായുവില്‍വെച്ച് തന്നെ ശത്രുവിമാനങ്ങളെ തകര്‍ക്കുന്നവയാണ്. ഇവയ്ക്കൊപ്പം 300 കിലോമീറ്റര്‍ ദൂരത്തു വെച്ചുതന്നെ ആകാശത്തുനിന്നും കരയിലേക്ക് ശത്രുവിന്റെ ലക്ഷ്യം തകര്‍ക്കുന്ന സ്‌കാല്‍പ് മിസൈലുകളും റഫേലിലുണ്ട്. ഇവയ്ക്കൊപ്പം ഹാമറെന്ന മിസൈലുകള്‍ 60 കിലോമീറ്റര്‍ ദൂരത്തുവെച്ചുതന്നെ ശത്രുപാളയങ്ങളെ അഗ്‌നിഗോളമാക്കി മാറ്റും.

ആകാശത്ത് റഫേലുകളും കരയില്‍ റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ഉം നിരക്കുന്ന ഇരട്ട പ്രഹമരാണ് ചൈനയേയും പാകിസ്താനേയും കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button