MalappuramLatest NewsKeralaNattuvarthaNews

അനധികൃത ചെങ്കല്ല് കടത്തൽ : പന്ത്രണ്ടോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി

ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ അണ്ടിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഖനനം ആണ് നിർത്തിവെപ്പിച്ചത്

മലപ്പുറം: സ്വകാര്യഭൂമിയില്‍ അനധികൃതമായി നടത്തി വന്നിരുന്ന ചെങ്കല്ല് ഖനനം മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ് നിര്‍ത്തി വെപ്പിച്ചു. ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ അണ്ടിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഖനനം ആണ് നിർത്തിവെപ്പിച്ചത്.

അനധികൃത ഖനനത്തിലേര്‍പ്പെട്ടിരുന്ന ഒരു എക്‌സ്‌കവേറ്ററുള്‍പ്പെടെ പന്ത്രണ്ടോളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ഇവയ്ക്ക് പിഴ ചുമത്തുകയും ചെയ്തു. ധാതു ഖനനം, കടത്ത് എന്നിവയിലേര്‍പ്പെട്ട വാഹനങ്ങള്‍ക്ക് 2015-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം 2,12,820 രൂപ സ്ഥലത്ത് വച്ച്‌ തന്നെ പിഴ ഈടാക്കി.

Read Also : ടാങ്കറും കാറും കൂട്ടിയിടിച്ച്‌ അപകടം : മൂന്നുപേര്‍ക്ക് പരിക്ക്

ജില്ലാ ജിയോളജിസ്റ്റ് കെ.ഇബ്രാഹിം കുഞ്ഞി, അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ സുഭേഷ് തൊട്ടിയില്‍, കെ.എസ് അനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി നടപടികൾ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button