PalakkadKeralaNattuvarthaLatest NewsNews

ടാങ്കറും കാറും കൂട്ടിയിടിച്ച്‌ അപകടം : മൂന്നുപേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴയിലേക്ക് കരി ഓയിലുമായി പോകുന്ന ടാങ്കറും നെന്മാറയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്

ചിറ്റില്ലഞ്ചേരി : മംഗലം-ഗോവിന്ദാപുരം പാതയില്‍ ഗോമതിക്കു സമീപം ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നെന്മാറ വല്ലങ്ങി സ്വദേശി പ്രശാന്ത് (29), കരിമ്പാറ സ്വദേശികളായ ലിജോ (28), വിജയന്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. പരിക്കേറ്റവരെ നെന്മാറ സ്വകാര്യ മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു.

Read Also : ശബരിമല തീര്‍ത്ഥാടനത്തിൽ മാലയിടൽ അർത്ഥമാക്കുന്നതെന്ത് ?

തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴയിലേക്ക് കരി ഓയിലുമായി പോകുന്ന ടാങ്കറും നെന്മാറയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ്‌ പാതയില്‍ നിന്നതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button