Latest NewsNewsInternational

റഷ്യയിലെ കൽക്കരി ഖനിയിൽ അപകടം: 52 പേർ മരിച്ചു

മോസ്കോ: റഷ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 52 പേർ മരിച്ചു. കെമെറോവോയിലെ കൽക്കരി ഖനിയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. പൊള്ളലേറ്റും പുകയിൽ ശ്വാസം മുട്ടിയുമായിരുന്നു മരണങ്ങൾ.

Also Read:ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി: 31 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റഷ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഇത്. നിലവിൽ ഖനിയിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഖനിയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ട്. ഇവ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

ഖനിയിലെ താപനിലയും മീഥേൻ സാന്ദ്രതയും കുറച്ചാൽ മാത്രമേ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ സാധിക്കൂ. എയർ ഹോളിൽ കൽക്കരിയുടെ പുക പടർന്ന് തീ പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്നുണ്ടായ പുകപടലം ഇരുനൂറ്റിയൻപത് മീറ്ററിൽ വ്യാപിച്ചു. 11 പേർ തത്ക്ഷണം മരിച്ചു.

പരിക്കേറ്റ 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്ക് ഗുരുതരമല്ലാത്ത പതിമൂന്ന് പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

അപകട സമയത്ത് ഖനിക്കുള്ളിൽ 285 പേർ ഉണ്ടായിരുന്നതായാണ് വിവരം. പുകപടലം വ്യാപിക്കാത്ത ഇടങ്ങളിൽ ഉള്ളവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അറിയിച്ചു. അപകടം നടന്ന കെമെറോവോ മേഖലയിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button