Latest NewsNewsInternational

അർജന്റീനയിൽ വിചിത്ര മേഘങ്ങൾ: ഭയവും വിസ്മയവും നിറഞ്ഞ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾ

കാഴ്ചക്കാരിൽ ഒരേ സമയം ഭീതിയും വിസ്മയവും ജനിപ്പിച്ച് അർജന്റീനയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘങ്ങൾ. അർജന്റീനയിലെ കോർഡോബയിലാണ് സംഭവം. ആകാശത്ത് മഞ്ഞ് പന്തുകൾ തൂങ്ങിക്കിടക്കുന്നത് പോലെയാണ് ഇവ പ്രത്യക്ഷമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Also Read:മ്യാന്മാർ അതിർത്തിയിൽ ഭൂചലനം: കൊൽക്കത്തയിലും ഗുവാഹത്തിയിലും പ്രകമ്പനങ്ങൾ

മമാറ്റസ് മേഘങ്ങൾ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗോളാകൃതിയിൽ രൂപപ്പെടുന്ന മേഘക്കൂട്ടങ്ങളാണിവ. ഇതിന് പിന്നാലെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും കനത്ത ആലിപ്പഴ വീഴ്‌ച്ചയും ഉണ്ടായി. കനത്ത പേമാരിയ്‌ക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇത്തരത്തിലുള്ള മേഘക്കൂട്ടങ്ങൾ രൂപപ്പെടാറുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രണ്ട് മാസം മുൻപ് ചൈനയിലെ ഹീബെ പ്രവിശ്യയിലും ഇത്തരത്തിൽ മമാന്റ്‌സ് മേഘങ്ങൾ രൂപപ്പെട്ടിരുന്നു. അതേസമയം മേഘങ്ങളെക്കുറിച്ച് പല തരത്തിലുള്ള കഥകളും അർജന്റീനയിൽ പ്രചരിക്കുന്നുണ്ട്. ലോകാവസാനത്തിന്റെയും കടൽക്ഷോഭത്തിന്റെയും സുനാമിയുടെയും ഒക്കെ ലക്ഷണമായിട്ടാണ് ചിലർ ഇവയെ വ്യാഖ്യാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button