KeralaLatest NewsNews

മോഡലുകളുടെ അപകടമരണം: കായലിൽ പൊലീസ് നടത്തി വന്ന തെരച്ചിൽ അവസാനിപ്പിച്ചു

അഗ്നിരക്ഷാസേനയേയും കോസ്റ്റ് ഗാ‍‍‍ർഡിനേയും ഒടുവിൽ മത്സ്യത്തൊഴിലാളികളെ വച്ചും മൂന്നു ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർ‍ഡ് ഡിസ്ക് കിട്ടാതെ വന്നതോടെയാണ് അവശേഷിച്ച തെളിവുകളിൽ കേന്ദ്രീകരിച്ച് അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചത്.

കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കൊച്ചി കായലിൽ പൊലീസ് നടത്തി വന്ന തെരച്ചിൽ അവസാനിപ്പിച്ചു. നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാ‍ർഡ് ‍ഡിസ്കിനായുളള തെരച്ചിൽ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് അറിയിച്ചത്. ഹോട്ടലിലെ മറ്റു സിസിടിവികളിൽ നിന്നും ലഭ്യമായ ദൃശ്യങ്ങൾ കേസിന്റെ ഭാഗമാക്കാനാണ് പൊലീസിൻ്റെ ഇനിയുള്ള ശ്രമം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണെന്നും. ശക്തമായ തെളിവുകൾ സ്വീകരിച്ച് അന്വേഷണം വേഗത്തിൽ തീ‍ർക്കുമെന്നും സി.എച്ച്.നാഗരാജു അറിയിച്ചു.

കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നൽകിയ മൊഴി. ഹാർഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വസ്തു ഹാർഡ് ‍ഡിസ്ക് ആണെന്നറിയാതെ താൻ വെളളത്തിലേക്ക് തന്നെ എറിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളിയുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഈ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയേയും കോസ്റ്റ് ഗാ‍‍‍ർഡിനേയും ഒടുവിൽ മത്സ്യത്തൊഴിലാളികളെ വച്ചും മൂന്നു ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർ‍ഡ് ഡിസ്ക് കിട്ടാതെ വന്നതോടെയാണ് അവശേഷിച്ച തെളിവുകളിൽ കേന്ദ്രീകരിച്ച് അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചത്.

Read Also: ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും: പരോക്ഷമായി വിമ‍ർശിച്ച് പ്രധാനമന്ത്രി

അതേസമയം കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ അന്വേഷണസംഘത്തിന് മുമ്പാകെ ഇന്ന് ഹാജരായി. കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനിൽ അഭിഭാഷകർഷകർക്കൊപ്പം സൈജു ചോദ്യം ചെയ്യല്ലിന് ഹാജരായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഒഡി കാർ സൈജുവാണ് ഓടിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button