ThiruvananthapuramKeralaNattuvarthaLatest NewsNews

വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ചു: ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ വൃക്ക ദാനം ചെയ്യുന്നതിന് മുന്നോടിയായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തീകരിച്ചിരുന്നു.

എന്നാൽ തീരദേശം കേന്ദ്രീകരിച്ച് അനധികൃത വൃക്ക വ്യാപാരം നടക്കുന്നതായി വാർത്തകൾ വന്നതിനെത്തുടർന്ന് ഭാര്യ വൃക്ക നൽകാൻ വിസമ്മതിച്ചു. ഇതേതുടർന്ന് സ്ഥിരമായി മദ്യപിച്ചെത്തുന്ന സാജൻ ഭാര്യയെ മർദിക്കുന്നത് പതിവായി.

പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോകുന്ന നേരത്ത് ഭര്‍തൃപിതാവ് നിരന്തരം പീഡിപ്പിച്ചു: പരാതിയുമായി യുവതി

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും കുട്ടികളെയും മർദിച്ചതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button