Latest NewsNewsInternationalCrime

മാര്‍ക്കറ്റില്‍ നിന്ന് വീട്ടില്‍ പോകാന്‍ ആംബുലന്‍സിനെ സൗജന്യ ടാക്‌സിയാക്കി: രോഗംഅഭിനയിച്ച് ആംബുലന്‍സിനെ വിളിച്ചത് 39തവണ

ആശുപത്രിയുടെ അടുത്തു തന്നെയാണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്നത്

തായ്‌വാന്‍: മാര്‍ക്കറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വീട്ടില്‍ പോകാന്‍ ആംബുലന്‍സിനെ സൗജന്യ ടാക്‌സിയാക്കി തായ്‌വാന്‍കാരന്‍ വാങ്. രോഗം അഭിനയിച്ച് ഒരു വര്‍ഷത്തിനിടെ 39 തവണയാണ് ആംബുലന്‍സിന്റെ സേവനം തേടിയത്. അടിയന്തിര രോഗികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആംബുലന്‍സുകളെ സൗജന്യമായി വിളിക്കാനുള്ള സൗകര്യം തായ്‌വാനിലുണ്ട്. ഈ സേവനമാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്.

ആശുപത്രിയുടെ അടുത്തു തന്നെയാണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്നത്. രോഗിയായി അഭിനയിച്ചുകൊണ്ട് ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തുന്ന ഇയാള്‍ പരിശോധനകള്‍ക്ക് ഒന്നും നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാല്‍ ഇത് പതിവായതോടെ ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വാങ് പൊതുസേവനം ദുരുപയോഗം ചെയ്യുന്നതായി പൊലീസിനെ അറിയിച്ചു. വാങിനെ പിടികൂടിയ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. ഒരിക്കല്‍ കൂടി സ്വന്തം സൗകര്യത്തിനായി പൊതുസേവനം ദുരുപയോഗം ചെയ്താല്‍ പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button