KozhikodeKeralaNattuvarthaLatest NewsNews

സ​ഹ​ക​ര​ണ ബാങ്കിൽ മോഷണം : പ്രതി 11 വ​ർ​ഷ​ത്തി​നു​ശേ​ഷം അറസ്റ്റിൽ

ത​മി​ഴ്നാ​ട് കു​റു​വ സം​ഘ​ത്തി​ലെ കു​ഞ്ഞ​ൻ എ​ന്ന അ​റ​മു​ഖ​നാ​ണ് പിടിയിലായത്

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി സ​ഹ​ക​ര​ണ ബാ​ങ്കിന്റെ പ​ഴ​യ ശാ​ഖ​യി​ൽ മോ​ഷ​ണം നടത്തിയ യു​വാ​വ് 11 വ​ർ​ഷ​ത്തി​നു ​ശേ​ഷം അറസ്റ്റിൽ. ത​മി​ഴ്നാ​ട് കു​റു​വ സം​ഘ​ത്തി​ലെ കു​ഞ്ഞ​ൻ എ​ന്ന അ​റ​മു​ഖ​നാ​ണ് പിടിയിലായത്. മാ​സ​ങ്ങ​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആണ് ഇയാളെ പി​ടി​കൂടിയത്.

പ​ര​പ്പ​ന​ങ്ങാ​ടി സ​ഹ​ക​ര​ണ ബാ​ങ്കിന്റെ പ​ഴ​യ ശാ​ഖ​യി​ൽ പി​ൻ​ഭാ​ഗ​ത്തു​ള്ള ജ​ന​ൽ ചി​ല്ല് ത​ക​ർ​ത്ത് ര​ണ്ട് ക​മ്പി​ക​ൾ ഇ​ള​ക്കി​മാ​റ്റി അ​ക​ത്തു​ക​ട​ന്ന പ്ര​തി ബാ​ങ്കി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ധ​ർ​മ​പ്പെ​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പ്ര​ത്യേ​ക അന്വേഷ​ണ സം​ഘം ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ 11 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : മദ്യപാനത്തിനിടെ തർക്കം : അറുപതുകാരൻ കുത്തേറ്റ് മരിച്ചു, പ്രതി പിടിയിൽ

ഇ​യാ​ൾ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാണെന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട്, പൊ​ന്നാ​നി, ക​ൽ​പ​ക​ഞ്ചേ​രി, മ​ഞ്ചേ​രി സ്​​റ്റേ​ഷ​നി​ലും മ​റ്റും ക​ള​വ് കേ​സു​ക​ളു​ണ്ട്. കു​ന്നം​കു​ളം, പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ർ, എ​ട​ക്ക​ര സ്​​റ്റേ​ഷ​നു​ക​ളി​ൽ ക​വ​ർ​ച്ച, ഭ​വ​ന ഭേ​ദ​നം, എ.​ടി.​എം പൊ​ളി​ക്ക​ൽ കേ​സു​ക​ളും പ്രതിയുടെ പേരിലുണ്ട്.

പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സിന്റെ നി​ർ​ദേ​ശ​പ്ര​കാ​രം താ​നൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​ൻ, പ​ര​പ്പ​ന​ങ്ങാ​ടി ഇ​ൻ​സ്പ​ക്ട​ർ ഹ​ണി കെ. ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ സ​ലേ​ഷ്, സ​ബ​റു​ദ്ദീ​ൻ, അ​ഭി​മ​ന്യു, ആ​ൽ​ബി​ൻ, വി​പി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button