ThiruvananthapuramKeralaNattuvarthaLatest NewsNews

കോട്ടയത്തുനിന്ന് കാണാതായ സഹോദരിമാർ ഉൾപ്പെടെ 4 കുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി

തിരുവനന്തപുരം: കോട്ടയത്തുനിന്ന് കാണാതായ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ലോഡ്ജില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒളശ സ്വദേശി ജിബിന്‍ സ്കറിയ പെണ്‍കുട്ടികളുടെ നാട്ടുകാരനായ വിശാല്‍ എന്നിവരെയും പിടികൂടി.

ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടികള്‍ നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. അതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായത്.

തമ്പാനൂരിൽ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സഹോദരിമാര്‍ക്കൊപ്പം രണ്ടു യുവാക്കളെയും കണ്ടത്.

സംഭവത്തില്‍ അന്വേഷണം നടത്തുന്ന പാമ്പാടി പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ഏറ്റുവാങ്ങി കോട്ടയത്ത് എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button