KeralaLatest NewsNews

കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് പിടികൂടി

കൊല്ലം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു. കേരളത്തിലേയ്ക്ക് തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്നിരുന്ന 60 കിലോ കഞ്ചാവ് അതിര്‍ത്തിയില്‍ വെച്ച് പിടികൂടി. കൊല്ലം കോട്ടവാസലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡോറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

കാറിലുണ്ടായിരുന്ന 2 ആന്ധ്ര സ്വദേശികളെ പോലീസ് പിടികൂടി.കൊലസാനി ഹരിബാബു(39),ചെമ്പട്ടി ബ്രാമ്യ(35 )എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.

കഴിഞ്ഞ ദിവസം സമാന രീതിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം കാസര്‍കോട് പിടികൂടിയിരുന്നു. 114 കിലോ കഞ്ചാവാണ് കാറിന്റെ ഡിക്കിയില്‍ പാക്കറ്റുകളാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button