ThiruvananthapuramKeralaLatest NewsNewsGulf

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നുലക്ഷം രൂപ വരെയാണ് ധനസഹായം.

Read Also : നിയുക്തി തൊഴില്‍ മേള ഡിസംബര്‍ 11ന്

അപേക്ഷാ ഫോം നോര്‍ക്കറൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യരേഖകളായ, ഭരണസമിതി തീരുമാനം പദ്ധതിരേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താത്കാലിക കടധന പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2021 ഡിസംബര്‍ 10ന് അകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്കറൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, 3ാം നില, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റിലോ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ്‌കോള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button