NattuvarthaLatest NewsKeralaIndiaNews

വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും: നടപടി എടുക്കുമെന്ന് മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും കണ്ടെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

Also Read:‘വിവാദങ്ങളോട് കടക്ക് പുറത്ത്’: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കവുമായി പിണറായി സർക്കാർ

അതേസമയം, മുൻപ് തിരുവനന്തപുരം റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയപ്പോഴും മന്ത്രി സമാന രീതിയിൽ പ്രതികരണം നടത്തിയിരുന്നു. റസ്റ്റ്​ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന്​ മന്ത്രി ജീവനക്കാരോട്​ അന്ന് ക്ഷുഭിതനായിരുന്നു.
ഇങ്ങനെ പോയാൽ മതിയെന്ന്​ വിചാരിച്ചാൽ അത്​ നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണമെന്നും, സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ്​ റിയാസ്​ അന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button