Latest NewsUAENewsSaudi ArabiaInternational

‘18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഉംറ നിർവ്വഹിക്കാം‘: നിയന്ത്രണം നീക്കി സൗദി

റിയാദ്: സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം.

Also Read:വൈക്കം മഹാദേവ ക്ഷേത്രം: അന്നദാന പ്രഭുവായി ഭഗവാൻ വാണരുളുന്ന മഹാക്ഷേത്രം

വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിൽ എത്തി ഉംറ നിർവഹിക്കാനുള്ള പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. എന്നാൽ ഇവർ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിർബന്ധമാണ്.

18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല. നിയന്ത്രണം നീങ്ങുന്നതോടെ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button