Latest NewsKeralaNews

കേരളത്തില്‍ ഉസ്താദ് പോയി തുപ്പിയാല്‍ ഭക്ഷിക്കുന്ന മുസ്ലീമുണ്ടോ? തെളിയിച്ചാല്‍ ക്ഷമാപണം നടത്തുമെന്ന് അലിയാര്‍ ഖസ്മി

വ്യാജപ്രചരണം നടത്തുന്ന നേതാവിന്റെ പാര്‍ട്ടി മൂത്രം കുടിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നവരാണ്.

ആലുവ: ഹലാൽ വിഷയത്തിൽ പ്രതികരിച്ച് മതപ്രഭാഷകന്‍ വിഎച്ച് അലിയാര്‍ ഖസ്മി. വ്യാജപ്രചരണം നടത്തി സമൂഹത്തില്‍ കലാപത്തിന് ശ്രമിക്കുന്നവരാണ് ഹലാല്‍, തുപ്പല്‍ ഭക്ഷണം പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് അലിയാര്‍ ഖസ്മി ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ കഴിഞ്ഞദിവസം നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കി. സംഘപരിവാറിനെതിരെയാണ് അലിയാര്‍ അല്‍ ഖസ്മി വിമര്‍ശനങ്ങള്‍ നടത്തിയത്.

‘ഹലാല്‍ തുപ്പല്‍ വിവാദം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സംഘികളും ക്രിസംഘികളും ഇസ്ലാമിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, എങ്ങനെയാണ് മുസ്ലീമിന്റെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുക എന്ന് ചോദിക്കുന്നവരുണ്ട്. ഇസ്ലാം എന്താണെന്ന് അറിഞ്ഞാല്‍ അവസാനിക്കുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. ഹലാല്‍, ഹറാമുകള്‍ എന്നത് എല്ലാ മതങ്ങളിലുമുണ്ട്. മനുഷ്യനെ മൃഗത്തില്‍ നിന്നും പിശാചില്‍ നിന്നും വേറിട്ട് നിര്‍ത്താന്‍ എല്ലാ മതങ്ങളിലും വിലക്കുകളുണ്ട്. ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ ഹലാല്‍, ഹറാമുകളുണ്ട്’- അലിയാര്‍ അല്‍ ഖസ്മി പറഞ്ഞു.

Read Also: ഒമിക്രോണിനെ പിടിച്ചുകെട്ടാൻ ഫൈസറും ബയോൺടെകും: നൂറുദിവസത്തിനുള്ളിൽ പുതിയ വാക്‌സിൻ

‘ഇസ്ലാമില്‍ ഒരു ഹറാമും ഊതിയാല്‍ ഹലാല്‍ ആകില്ല. അവര്‍ക്ക് തന്നെ അറിയാം, പറയുന്നതില്‍ ലോജിക്കൊന്നുമില്ല. കേരളത്തില്‍ ഏതെങ്കിലുമൊരു ഇസ്ലാം ഭവനങ്ങളില്‍ ഉസ്താദ് പോയി തുപ്പിയാല്‍ ഭക്ഷിക്കുന്ന മുസ്ലീമുണ്ടോ. ഉണ്ടെന്ന് തെളിയിച്ചാല്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണ്. വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് കലാപമുണ്ടാക്കണം. അതിന് കിട്ടിയ ആയുധമാണ്. കേരളത്തിലെ ഏതെങ്കിലുമൊരു ഹോട്ടലില്‍ ആരെങ്കിലും തുപ്പിയിട്ടുണ്ടെന്ന് തെളിയിക്കാമോ, ഒരാളെങ്കിലും’- അലിയാര്‍ വ്യക്തമാക്കി.

‘വ്യാജപ്രചരണം നടത്തുന്ന നേതാവിന്റെ പാര്‍ട്ടി മൂത്രം കുടിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നവരാണ്. ചാണകം പരിശുദ്ധമാണെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് പറയുന്നത് മനുഷ്യന്‍ ഊതിയാല്‍, അപകടമാണ് രോഗം പടരുമെന്ന്. ഇന്ത്യയുടെ ഒരുപ്രധാനമന്ത്രിയും കന്നുകാലിയുടെ മൂത്രം കുടിക്കുമായിരുന്നു.’-അലിയാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button