ErnakulamKeralaNattuvarthaLatest NewsNewsCrime

സിഐ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ്

എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മകളുടെ മരണത്തില്‍ ഉന്നയിച്ച ആരോപണങ്ങല്‍ ശരിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകള്‍ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിഐ സുധീറിനെ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ദില്‍ഷാദ്. സിഐയ്‌ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് മോഫിയയുടെ പിതാവ് ആവശ്യപ്പെട്ടത്. എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മകളുടെ മരണത്തില്‍ ഉന്നയിച്ച ആരോപണങ്ങല്‍ ശരിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഐ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ നീക്കം: ടിബറ്റുകാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നു

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സിഐ സുധീറിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുകയാണ് പൊലീസ്. സിഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് സിഐയ്‌ക്കെതിരെ ഗുരുതര പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഒരിക്കലും സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button