Latest NewsNewsIndia

ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണം: രാഷ്ട്രപതി

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിലപേശൽ സാധ്യമല്ലെന്ന ഉറച്ച വീക്ഷണമാണ് എനിക്കുള്ളത്

ന്യൂഡൽഹി : കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആക്ട് (എൻജെഎസി ആക്ട്) വീണ്ടും ചർച്ചയാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ജഡ്ജിമാരെ ജഡ്ജിമാർ തന്നെ തെരഞ്ഞെടുക്കുന്ന സംവിധാനത്തിൽ മാറ്റം വരണമെന്നും രാഷ്ട്രപതി പറഞ്ഞു. വിജ്ഞാന് ഭവനിൽ ‘ഭരണഘടനാ ദിനം’ ആഘോഷിക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി
ഇക്കാര്യം പറഞ്ഞത്.

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ പ്രസക്തമായ വിഷയമാണ്, അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മങ്ങലേൽപ്പിക്കാതെ തന്നെ ശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിലപേശൽ സാധ്യമല്ലെന്ന ഉറച്ച വീക്ഷണമാണ് എനിക്കുള്ളത്. അതിനെ ഒട്ടും നേർപ്പിക്കാതെ, മേൽക്കോടതികളിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് മികച്ച മാർഗം കണ്ടെത്താനാകുമോ എന്നും രാഷ്ട്രപതി ചോദിച്ചു. ഏറ്റവും താഴ്ന്ന തലം മുതൽ ഉയർന്ന തലം വരെ ശരിയായ പ്രതിഭകളെ തിരഞ്ഞെടുക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് ഉണ്ടായിരിക്കുമെന്നും ഈ ആശയം പുതിയതല്ല, അരനൂറ്റാണ്ടിലേറെയായി ഇത് പരീക്ഷിക്കപ്പെടാതെ നിലനിൽക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Read Also  :  പാർട്ടി ഗുണ്ടകളായ റെജി ലൂക്കോസുമാരെ പണി ഏല്പിച്ച് നോക്കി നിന്ന്‌ വേട്ട ആസ്വദിക്കുന്ന സി പി ഐ എം: ശ്രീജ നെയ്യാറ്റിൻകര

അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന എൻജെഎസി ആക്ടും അനുബന്ധ ഭേദഗതികളും ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി 2015 ഒക്ടോബർ 16-നാണ് സുപ്രീംകോടതി റദ്ദാക്കിയത്. സമിതി മുഖേന ജഡ്ജിമാരെ നിയമിക്കുന്നതാണ് ഈ ആക്ട്. എന്നാൽ ഇത് നിയമവ്യവസ്ഥയുടെ അധികാരത്തിലേക്കുള്ള സർക്കാർ കടന്നുകയറ്റാണെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button