PathanamthittaKeralaNattuvarthaLatest NewsNews

സ്ഥി​രം കു​റ്റ​വാ​ളി​ പൊലീസ് പിടിയിൽ

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ

പ​ത്ത​നം​തി​ട്ട: ക​വ​ര്‍ച്ച, മോ​ഷ​ണ, ദേ​ഹോ​പ​ദ്ര​വ കേ​സു​ക​ളി​ലെ പ്ര​തി​യും സ്ഥി​രം കു​റ്റ​വാ​ളി​യുമായ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ല്‍. ആ​ല​പ്പു​ഴ രാ​മ​ങ്ക​രി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​ട്ടാ​ര്‍ വി​ല്ലേ​ജി​ല്‍ മി​ത്ര​മ​ഠം കോ​ള​നി​യി​ല്‍ ല​തി​ന്‍ ബാ​ബു​വാ​ണ് (33) അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

തി​രു​വ​ല്ല കു​റ്റൂ​ര്‍ ചി​റ്റി​ല​പ്പ​ടി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് പ്ര​തി​യെ പൊലീസ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്​​ടി​ച്ചെ​ടു​ക്കു​ന്ന സൈ​ക്കി​ളി​ലും സ്‌​കൂ​ട്ട​റി​ലു​മാ​യി ക​റ​ങ്ങി​ ന​ട​ന്ന് സ്ത്രീ​ക​ളെ നി​രീ​ക്ഷി​ച്ച് മാ​ല പൊ​ട്ടി​ക്കു​ക​യാ​ണ് രീ​തി.

Read Also : പൊലീസ് വാഹനത്തിൽ ലോറിയിടിച്ച് അപകടം : മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ല്ല, പു​ളി​ക്കീ​ഴ്, കൂ​ടാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ര്‍, രാ​മ​ങ്ക​രി എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​തി​ന് എ​ഴോ​ളം കേ​സു​ക​ളും, ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്​​ടി​ച്ച​തി​ന് തി​രു​വ​ല്ല പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഒ​രു കേ​സും ഇ​യാ​ള്‍ക്കെ​തി​രെ​യു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി കെ. ​സ​ജീ​വിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​സ്‌.​സി.​പി.​ഒ ജോ​ബി​ന്‍ ജോ​ണ്‍, സി.​പി.​ഒ​മാ​രാ​യ ഉ​മേ​ഷ്, ശ്രീ​ലാ​ല്‍, ഷ​ഫീ​ഖ്, വി​ജീ​ഷ്, സു​ജി​ത് കു​മാ​ര്‍ എ​ന്നി​വരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button