ErnakulamLatest NewsKeralaNattuvarthaNews

മ​ത്സ്യ​ക്ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച് ത​ർ​ക്കം : ദളിത് യുവാവിനെ സ്​റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചതായി പരാതി

ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ട് വ​ള​ഞ്ചേ​രി​ത്ത​റ വീ​ട്ടി​ൽ വി.​എ. സ​ജീ​ഷ് കു​മാ​റാ​ണ്​ (31) പ​ള്ളു​രു​ത്തി സി.​ഐ സ്​റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചെന്ന് പരാതി നൽകിയത്

പ​ള്ളു​രു​ത്തി: മ​ത്സ്യ​ക്ക​ച്ച​വ​ടം സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട പൊ​ലീ​സ് പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ട് വ​ള​ഞ്ചേ​രി​ത്ത​റ വീ​ട്ടി​ൽ വി.​എ. സ​ജീ​ഷ് കു​മാ​റാ​ണ്​ (31) പ​ള്ളു​രു​ത്തി സി.​ഐ സ്​റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചെന്ന് പരാതി നൽകിയത്.

സംഭവം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ആണ് യുവാവ് പ​രാ​തി​ ന​ൽ​കി​യത്​. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം മ​ത്സ്യ​ക്ക​ച്ച​വ​ടക്കാരനാണ് യുവാവ്.

Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് : പ്രതി കോടതിയിൽ കീഴടങ്ങി

ഇ​വി​ടെ​ത​ന്നെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചെ​ല്ലാ​നം സ്വ​ദേ​ശി​യു​ടെ മീ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന ത​ട്ട് സ​ജീ​ഷ് കൈ​ക്ക​ലാ​ക്കി​യെ​ന്ന പേ​രി​ലാ​ണ് പൊ​ലീ​സ് വി​ളി​ച്ചു​ വ​രു​ത്തി​യ​തെ​ന്നും തു​ട​ർ​ന്ന് സി.​ഐ മ​ർ​ദി​ക്കു​ക​യാ​യി​രുന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. നിലവിൽ സ​ജീ​ഷ് ക​രു​വേ​ലി​പ്പ​ടി സ​ർ​ക്കാ​ർ മ​ഹാ​രാ​ജാ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button