Latest NewsNewsInternational

ഐഎസ് ഭീകരാക്രമണം : അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് : ലോകത്തെ ഭീതിയിലാഴ്ത്തി ഐഎസ് വീണ്ടും തലപൊക്കുന്നു. ഇറാഖില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം നടത്തി. അഞ്ച് പെഷ്മെര്‍ഗ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദിയാല പ്രവിശ്യയിലായിരുന്നു സംഭവം. ഖുര്‍ദിസ്ഥാന്‍ പ്രദേശിക ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.

Read Also : വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമിച്ചേക്കും: ക്രൈസ്തവ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പോലീസ്

റോഡിനരികില്‍ ബോംബ് സ്ഥാപിച്ചാണ് ഐഎസ് ഭീകരര്‍ സൈനികരെ ആക്രമിച്ചത്. തുടര്‍ന്ന് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ സൈനികരെ രക്ഷിക്കാന്‍ പോകുന്നതിനിടെ മറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. ഇരകളെ വഞ്ചിച്ച് ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുന്ന രീതി നേരത്തെയും ഐഎസ് ഭീകരര്‍ നടപ്പിലാക്കിയിട്ടുണ്ട്.

ആക്രമണത്തില്‍ ഖുര്‍ദിസ്ഥാന്‍ പ്രദേശിക ഭരണകൂടം പ്രസിഡന്റ് നെചിര്‍വാന്‍ ബര്‍സാനി അനുശോചനം അറിയിച്ചു. പെഷ്മെര്‍ഗ ധീര യോദ്ധാക്കള്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ടെന്നും ആക്രമണം നടത്തിയ ഐഎസ് ഭീകരരെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button