Latest NewsNewsIndia

വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമിച്ചേക്കും: ക്രൈസ്തവ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പോലീസ്

വലതുപക്ഷ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളെ ആക്രമിച്ചേക്കും, ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ല

കര്‍ണ്ണാടക: ബെലഗാവിയില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം അവസാനിക്കുന്നത് വരെ യോഗങ്ങള്‍ ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ ഗ്രൂപ്പുകളോട് ആവശ്യപ്പെട്ട് പോലീസ്. റൈറ്റ് വിംഗ് ആക്ടിവിസ്റ്റുകളുടെ ആക്രമണം ഒഴിവാക്കാനാണ് പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബെല്‍ഗാവി പൊലീസ് ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 13 മുതല്‍ 24 വരെയാണ് കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തില്‍ വിവാദമായ മതപരിവര്‍ത്തന വിരുദ്ധ ബില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജില്ലയിലെ 25 ലധികം പാസ്റ്റര്‍മാരെ പോലീസ് സമീപിക്കുകയും പ്രാര്‍ത്ഥനാ യോഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പ്രമുഖ വാര്‍ത്താ മാധ്യമമായ ദി ന്യൂസ് മിനിറ്റാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

read also: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസകളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്

‘വലതുപക്ഷ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളെ ആക്രമിച്ചേക്കാമെന്നും ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെന്നും പാസ്റ്റര്‍മാരെ വിളിച്ച്‌ പ്രാര്‍ത്ഥനകള്‍ നടത്തരുതെന്നും പോലീസ് പറഞ്ഞതായി,’ പാസ്റ്റര്‍ തോമസ് ജോണ്‍സണ്‍ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു. രേഖാമൂലം ഒന്നും നല്‍കാത്തതിനാല്‍ പ്രാര്‍ത്ഥന നിരോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാധനാലയങ്ങളിലും പ്രാര്‍ഥനകള്‍ നടക്കുന്ന സ്വകാര്യ വസതികളിലും പൊലീസ് എത്തിയിരുന്നുവെന്നും മറ്റ് ചില പാസ്റ്റര്‍മാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും പാസ്റ്റര്‍ ബെന്നി പോള്‍ സതൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button