IdukkiKeralaNattuvarthaLatest NewsNews

ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയായി തോന്നുന്നില്ല: ബിജെപി അംഗത്വം സ്വീകരിച്ച് ഫാ. കുര്യാക്കോസ് മറ്റം

ഇടുക്കി: ഇടുക്കിയിൽ കത്തോലിക്കാ വൈദികൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. കൊന്നത്തടി മാങ്കുവ സെന്‍റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികനായ ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപിയിൽ ചേർന്നത്. ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണിതെന്ന് തോന്നുന്നില്ല എന്ന് ഫാ. കുര്യാക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചശേഷം പ്രതികരിച്ചു.

‘പുതിയ കാലത്തിൽ ബിജെപി കത്തോലിക്കർക്ക് ചേരാൻ പറ്റാത്ത പാർട്ടിയായി കാണുന്നില്ല. ചേരുവാനും കാര്യങ്ങൾ പഠിക്കുവാനും എല്ലാവരും ബാധ്യസ്ഥരാണ്,’ ഫാ. കുര്യാക്കോസ് വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്‍റ് കെഎസ് അജി വൈദികനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന് ബിജെപിയിലേക്ക് കടന്നുവരുന്ന ആദ്യത്തെ വൈദികനാണ് ഫാ. കുര്യാക്കോസ് മറ്റം എന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button