Latest NewsNewsInternationalGulfOman

അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസകളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്

മസ്‌കത്ത്: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസികളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്. ഒരു സ്ത്രീ ഉൾപ്പെടെ ഏഷ്യക്കാരായ 10 പ്രവാസികളാണ് അറസ്റ്റിലായത്. അൽ ബത്തിന പോലീസ് കമാൻഡാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read Also: ആർക്കും ഏത് പാർട്ടിയിലും ചേരാം, ആരെയും ഒന്നിനും നിർബന്ധിക്കില്ല: നേതാക്കളുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് താരിഖ് അൻവർ

അസാന്മാർഗിക പ്രവർത്തങ്ങളിൽ ഏർപ്പെട്ടു എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

അതേസമയം അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്നുമായി രണ്ട് വിദേശികളെയും ഒമാനിൽ അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടു പേരും ഏഷ്യക്കാരാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

Read Also: ‘സർക്കാർ ജോലി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, മൂന്ന് ഭാര്യമാരും മൂന്ന് കുട്ടികളുമുണ്ടെന്ന് വ്യാജ പ്രചാരണം’: അജിത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button