KeralaLatest NewsNews

ആയിരവല്ലി ക്ഷേത്രത്തിലെ പീഠവും വിളക്കുകളും ഒലിച്ചുപോയി: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മലയോര മേഖലയിൽ അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളറടയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ക്ഷേത്രത്തിന്റെ പീഠവും വിളക്കുകളും ഒലിച്ചുപോയി.

read also: അയ്യപ്പ ഭക്തർക്കായി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു

ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ വീതവും നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രി രണ്ടാമത്തെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കരമന, കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button