Latest NewsKeralaNews

മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി: 119 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം: മഴ കഴിഞ്ഞാൽ ഉടന്‍ സംസ്ഥാനത്ത് റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഴ പ്രവൃത്തികൾക്ക് തടസ്സമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.

ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻ തന്നെ യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, റോഡ് അറ്റകുറ്റപ്പണി ചെയ്ത് കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും മന്ത്രി പറഞ്ഞു. പരിപാലന കാലയളവിൽ റോഡിലുണ്ടാകുന്ന തകരാറുകളെല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

Read also  :  വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം : വധശ്രമത്തിന് പൊലീസ് കേസെടുത്തു

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. പണിയറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെച്ച് പോകണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button