Latest News

പന്ത്രണ്ട് വിളക്കായ ശനിയാഴ്ച ശബരിമലയിൽ അനുഭവപ്പെട്ടത് ഭക്തരുടെ വൻ തിരക്ക്

പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിലും ദർശനത്തിനായി മേൽപാലത്തിലും തീർഥാടകരുടെ നീണ്ട നിര ആയിരുന്നു

ശബരിമല : പന്ത്രണ്ട് വിളക്കായ ശനിയാഴ്ച ശബരിമലയിൽ അനുഭവപ്പെട്ടത് ഭക്തരുടെ വൻതിരക്ക്. പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിലും ദർശനത്തിനായി മേൽപാലത്തിലും തീർഥാടകരുടെ നീണ്ട നിര ആയിരുന്നു.

തിരക്ക് കൂടിയതോടെ തിരുനടയിൽ കൂടുതൽ സമയം തൊഴുന്നതിന് തീർഥാടകർക്ക് അനുമതി ഉണ്ടായിരുന്നില്ല. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ പൂജിച്ചു നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ആഘോഷമായാണ് ശ്രീകോവിലിൽ എത്തിച്ചത്. തന്ത്രിയുടെ കാർമികത്വത്തിൽ അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടന്നപ്പോൾ സന്നിധാനമാകെ ശരണഘോഷങ്ങൾ മുഴങ്ങി.

Read Also : ശബരിമല തീര്‍ത്ഥാടനം: പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹബ് പ്രവര്‍ത്തനം ആരംഭിച്ചു

29200 പേർ ആണ് ശനിയാഴ്ചത്തേക്ക് ബുക്ക് ചെയ്തിരുന്നത്. അതിൽ 21340 പേർ രാത്രി 8 മണി വരെ ദർശനം നടത്തി. കെഎസ്ആർടിസിയുടെ പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിൽ രണ്ട് വശത്തേക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button