KeralaLatest NewsNews

മഴ കുറഞ്ഞു: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട്

ഇടുക്കി : മുല്ലപ്പെരിയാറിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട്. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്‌നാട് നീക്കം. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. റൂൾ കർവ് അനുസരിച്ച് 30-ാം തീയതി വരെ 142 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഇത് മുന്നിൽ കണ്ട് കൂടിയാണ് തമിഴ്‌നാടിന്റെ നീക്കം

അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.76 അടിയായാണ് കുറഞ്ഞത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലൊന്നും നിലവിൽ മഴയില്ല. ഡാമിലേക്കുള്ള നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്.

Read Also  :  പെൺകുട്ടികൾ പോയത് യുവാക്കളോടൊപ്പം, കണ്ടെത്തിയത് ലോഡ്ജിൽ: ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്ന് മൊഴി

അതേസമയം , സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button