ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ കുത്തിപരിക്കേല്പിച്ചു : പ്രതികൾക്കായ് അന്വേഷണം ശക്തമാക്കി

നെട്ടൂർ : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മാരകമായി കുത്തിപരിക്കേല്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളായ നെട്ടൂര്‍ സ്വദേശി ഇന്‍ഷാദ്, അഫ് സല്‍ എന്നിവരെ കണ്ടെത്തുന്നതിനായി ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് പോലീസ് അറിയിച്ചു.

Also Read : വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്: വി ശിവൻകുട്ടി

കത്തിക്കുത്തില്‍ പരിക്കേറ്റ നെട്ടൂര്‍ സ്വദേശി റഫീഖ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം.

നെട്ടൂര്‍ ഐ എന്‍ ടിയു സി ജംങ്ക്ഷനു സമീപത്തെ ഹാളില്‍ കല്യാണ വിരുന്നില്‍പങ്കെടുക്കാനെത്തിയതായിരുന്നു റഫീക്കും കുടുംബവും. ഇവിടെവെച്ച് ഭക്ഷണം കഴിക്കുകയായിരുന്ന റഫീക്കിന്റെ 15കാരിയായ മകളോട് ഇന്‍ഷാദ് മോശമായി പെരുമാറുകയും ഇത് കണ്ട റഫീക്ക് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടയിലാണ് ഇന്‍ഷാദ് പാചകശാലയില്‍ നിന്നും കത്തിയെടുത്ത് റഫീക്കിനെ കുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button